ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരള
ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഗവർണർ ഏഴ് ബില്ലുകള്‍ ഇന്നലെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തു. ഇക്കാര്യം അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും.
പൊതുജനാരോഗ്യ ബില്ലിലാണ് ഗവർണർ ഒപ്പിട്ടത്.ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്.
നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തവേ കോടതിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായി മാത്രം, ഗവര്‍ണര്‍മാര്‍ ബില്ലില്‍ നടപടി എടുക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ ഹർജിയിൽ സുപ്രീം കോടതിയുടെ നിലപാട് ഏവരും ഉറ്റുനോക്കുകയാണ്.
Discussion about this post