കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് (22 കാരറ്റ് ) 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് എഴുപത്തി അഞ്ച് രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണ്ണത്തിന് 46,480 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 46480 രൂപയുമാണ് ഇന്നത്തെ വില. ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പണിക്കൂലിയും ജി എസ്ടി യും കൂടിയാവുമ്പോൾ ഒരു പവന് വില അരലക്ഷം കടക്കും.
പവന് 45,920 രൂപയായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന നിരക്ക്. ഇന്നലെ പവന് 45,880ലും ഗ്രാമിന് 5,735 രൂപയുമായിരുന്നു വില. 45,120 രൂപയായിരുന്നു നവംബർ മാസം തുടക്കത്തിൽ പവന്റെ വില
Discussion about this post