തൃശൂർ: ബ്ലാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്നു. ഒക്ടോബർ ഒന്നിനായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരാൾ കടലിൽ വീണെങ്കിലും ഇയാളെ മറ്റുളവർ രക്ഷപ്പെടുത്തി. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്.
നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ട് കടലിൽ ഒഴുകിയത്.
കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ശക്തമായ തിരയിൽ ഇളകിപ്പോയ ഭാഗം ഏറെ പണിപ്പെട്ടാണ് തീരത്തേക്ക് കയറ്റിയത് .
Discussion about this post