കൊച്ചി : ആലുവയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുപ്പത്തടം സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ഛ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്തിയെന്ന് ആലുവ ഈസ്റ്റ് പോലീസ് അറിയിച്ചു.
ആലുവ സെന്റ് ഫ്രാൻസ് സ്കൂളിലെ വിദ്യാർത്ഥിനിയെ കാണാനില്ലെന്നായിരുന്നു പരാതി.
രാവിലെ മുപ്പത്തടത്തെ വീട്ടിൽ നിന്നും ആലുവ സെന്റ് ഫ്രാൻസ് സ്കൂളിലേക്ക് പോയ കുട്ടി
ആലുവ ബാങ്ക് ജംഗ്ഷനിൽ ഇറങ്ങിയതിന് ശേഷം കാണാതായെന്നായിരുന്നു പരാതി. ബാങ്ക് ജംക്ഷനിൽ ഇറങ്ങുന്നത് കുട്ടിയുടെ സുഹൃത്ത് കണ്ടിരുന്നെന്നും പറയുന്നുണ്ട്.
കുട്ടിയെ കാണാതായെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് , കുട്ടിയെ കണ്ടെത്തിയാതായി പോലീസ് വ്യക്തമാക്കുന്നത്. മറ്റു വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല

