ഡൽഹി: മുപ്പത്തി രണ്ടുകാരിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിൽ ആണ് സംഭവം. ശിവ്‌ലാൽ മേഘ്‌വാൾ ആണ് തന്റെ മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശിവ്ലാൽ ഒളിവിൽ പോയി.
പന്ത്രണ്ട് വർഷമായി കുടുംബത്തിൽ നിന്ന് വേറിട്ടാണ് ശിവലാൽ താമസിക്കുന്നത്. വിവാഹിതയായ മൂത്ത മകൾ നിർമ്മ കാരണമാണ് കുടുംബത്തില്‍ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് എന്ന് മേഘ്‌വാൾ വിശ്വസിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതിന് ശേഷം അച്ഛനെ കാണാന്‍ എത്തിയതായിരുന്നു നിർമ്മയും സഹോദരിയും
നിർമ്മയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഇളയ മകളോട് മറ്റൊരിടത്ത് കാത്തിരിക്കാൻ ശിവ്‌ലാൽ ആവശ്യപ്പെട്ടു. അതിന് ശേഷം നിര്‍മ്മയുടെ കഴുത്തറുത്ത് പെട്രോൾ ഒഴിച്ച ശേഷം ദേഹത്ത് തീ കൊളുത്തുകയായിരുന്നു. മടങ്ങിയെത്തിയ ശിവ്‌ലാലിന്റെ കൈയിൽ രക്തം കണ്ട ഇളയ മകള്‍ ശബ്ദം ഉയർത്തി പ്രദേശവാസികളെ വിളിക്കുകയും, നിർമ്മയുടെ പാതി കത്തിക്കരിഞ്ഞ ശരീരം കണ്ടപ്പോൾ പോലീസിനെ അറിയിക്കുകയും ചെയ്തു.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു
Discussion about this post