കോഴിക്കോട്: വയനാട് തനിക്ക് രണ്ടാമത്തെ വീട് പോലെയാണെന്നും, കേരളത്തിലെ ഐക്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രാഹുൽ ഗാന്ധി. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
”വയനാട് തനിക്ക് രണ്ടാമത്തെ വീട് പോലെയാണ്. കേരളത്തിലെ ഐക്യവും , പരസ്പര ബഹുമാനവും അത്ഭുതപ്പെടുത്തുന്നു. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും താന്‍ ഒരു പോലെ കാണുന്നു. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്” . രാഹുൽ പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യശാസ്ത്രപരമായി എതിര്‍ ഭാഗത്ത് ഉള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു .മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ രാഹുൽ നാല് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും.
വയനാട്ടിൽ മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് രാഹുലിന്റെ കേരള യാത്രയെന്നാണ് സൂചന.വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട് വടക്കേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും താരിഖ് വ്യക്തമാക്കിയിരുന്നു

