ഡല്‍ഹി: തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചാല്‍ ക്ഷേത്രത്തിൽ എത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചതില്‍ നന്ദിപറയാനാണ് തുരങ്കമുഖത്തെ ക്ഷേത്രത്തില്‍ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.തുരങ്കമുഖത്ത് താൽകാലികമായി നിർമിച്ച ക്ഷേത്രത്തിൽ അർണോൾഡ് ഡിക്സ് പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു
ഇന്ത്യയ്ക്ക് ഏറ്റവും മികച്ച എന്‍ജിനീയര്‍മാഉണ്ട് . തങ്ങൾ മികച്ചൊരു ടീമായി പ്രവർത്തിച്ചു.വിജയകരമായ ഈ ദൗത്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസിന് മുമ്പ് 41 പേരേയും തിരച്ചെത്തിക്കുമെന്ന് താന്‍ പറഞ്ഞിരുന്നു അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. തുരങ്കത്തില്‍ കുടുങ്ങിയവരെ അവരുടെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കാൻ സാധിച്ചതിൽ, ഒരു രക്ഷിതാവെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ തലവനാണ് ഓസ്‌ട്രേലിയക്കാരനായ അര്‍നോള്‍ഡ് ഡിക്സ്.
Discussion about this post