കൊല്ലം : ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഡിവൈഎഫ്ഐ അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചുവെന്ന് പരാതി. കുട്ടിയെ കണ്ടെത്തിയ സമയത്ത് ഞങ്ങളാണ് ആദ്യം കണ്ടത് എന്ന ദൃക്‌സാക്ഷി വിവരണം നടത്തിയ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.
കൊല്ലം ആശ്രാമം മൈതാനത്ത്, മഞ്ഞ ചുരിദാർ ഇട്ട സ്ത്രീയെ കണ്ടുവെന്നും, അവർ കാറിൽ ആണ് വന്നതെന്നും , കുട്ടിയെ കണ്ടെത്തുന്നതിന് തൊട്ടുമുൻപ് രണ്ടുയുവാക്കൾ കാറിലെത്തി , ഇൻകംടാക്സ് ഓഫീസിനു മുന്നിൽ ബഹളം വെച്ചുവെന്നും ഇവർ പറഞ്ഞിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച സംഘം, ഓട്ടോറിക്ഷയിൽ ആണ് എത്തിയതെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തവന്നിട്ടുണ്ട്. ഇതോടെ ഡിവൈഎഫ് നേതാക്കൾ നുണ പറയുകയായിരുന്നുവെന്നും, അന്വേഷണത്തെ വഴി തിരിച്ചുവിടാൻ ശ്രമിച്ചെന്നുവെന്നും ആരോപണം ഉയർന്നിരുന്നു. അതെ സമയം മഞ്ഞ ചുരിദാർ ഇട്ട സ്ത്രീയെയും, കുഞ്ഞിനേയും കണ്ടിട്ട് എന്തുകൊണ്ട് ഉടൻ തടഞ്ഞു നിർത്താതെ, വനിതാ നേതാവിനെ യുവാവായ ഡിവൈഎഫ്ഐ നേതാവ് അന്വേഷിച്ചു പോയി എന്ന ചോദ്യവും ശക്തമാണ്.
ഡിവൈഎഫ് ഐ ജില്ലാ നേതാക്കൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ മാധ്യമങ്ങളോട് സംസാരിച്ചത്.അതെ സമയം ഇൻകം ടാക്സ് ഓഫീസിൽ,യുവാക്കൾ എത്തിയതായി പറയപ്പെടുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്
യുവാക്കളെത്തിയ കാറിന്റെ നമ്പറും സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാർത്തയിൽ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ്പ്രസിഡന്റ്റ് വിഷ്ണു സുനിൽ ആണ് പരാതിക്കാരൻ

