തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് താൻ കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ടു. കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയും തന്നെ നേരിൽവന്നു കണ്ടതായും ഗവർണർ വെളിപ്പെടുത്തി.
നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തനിക്ക് പുനർനിയമന ഉത്തരവിൽ ഒപ്പുവയ്‌ക്കേണ്ടിവന്നതെന്നും ഗവർണ്ണർ അറിയിച്ചു. പുനർനിയമന ഹർജി പരിഗണിക്കവേ സുപ്രിം കോടതിയിൽ നിന്നും ഗവർണർ വിമർശനം നേരിട്ടിരുന്നു.സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ ഒദ്യോഗിക അധികാരം അടിയറവു വച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗവർണർ ബാഹ്യ ശക്തികൾക്ക് വഴങ്ങിയെന്നായിരുന്നു കോടതിയുടെ വിമർശനം. തുടർന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ .
വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങൾ താൻ തുടങ്ങിയിരുന്നു. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ടായത്. ഉന്നത വിദ്യാഭ്യസമന്ത്രിയെ കരുവാക്കുകയായിരുന്നു. ഗവർണർ ആരോപിച്ചു.
പുനര്‍നിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് സുപ്രീംകോടതി പരിഗണിച്ചിരുന്നു . പുനര്‍നിയമന വിജ്ഞാപനം ഗവര്‍ണറാണു പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ തീരുമാനത്തെ ബാധിച്ചുവെന്നത് കാണാതിരിക്കാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പുനർനിയമനം റദ്ധാക്കിയത്
Discussion about this post