ബംഗളൂരു : സഹപ്രവർത്തകരായ പെൺകുട്ടികളുടെയടക്കം 13000 നഗ്‌ന ഫോട്ടോകളാണ് യുവാവിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത്. ബംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന ആദിത്യ സന്തോഷ് എന്ന യുവാവിന്റെ മൊബൈലിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെത്തിയത്. 25 കാരിയായ യുവതി, യുവാവിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ചിത്രങ്ങൾ കണ്ടത്.
അഞ്ചുമാസങ്ങൾക്ക് മുൻപ്, ജോലി സ്ഥലത്ത് നിന്നും പരിചയപ്പെട്ട യുവതിയും, സന്തോഷും പ്രണയത്തിൽ ആയിരുന്നു. ഇവരുടെ സ്വകാര്യ നിമിഷങ്ങൾ യുവാവ് മൊബൈലിൽ പകർത്തിയിരുന്നു . യുവാവ് അറിയാതെ മൊബൈലിൽ നിന്നും ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് മറ്റു ചിത്രങ്ങളും യുവതി കണ്ടത് . ഓഫീസിലെ മറ്റ് സഹപ്രവർത്തകരുടെയടക്കം 13000 നഗ്ന ചിത്രങ്ങളാണ് ഫോണിൽ ഉണ്ടായിരുന്നത് . ഇതിൽ പലതും മോർഫ് ചെയ്തതാണ് എന്നും സംശയമുണ്ട് .
യുവതി വിവരം കമ്പനിയെ അറിയിച്ചതോടെ മറ്റൊരു യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു .ഇതോടെ ആദിത്യ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post