കോഴിക്കോട് : കോഴിക്കോട് നഗര മധ്യത്തിൽ അരയിടത്ത് പാലത്ത് നിർത്തിയിട്ട കാർ അഗ്നിക്കിരയായി. പ്രേരാമ്പ്ര സ്വദേശി ബാബുവും, ഭാര്യയും പാലത്തിന് സമീപം കാർ നിർത്തി,സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ആണ് കാർ കത്തിയത്. ബാബുവിന്റെ കണ്മുന്നിൽ ആണ് കാർ കത്തിയത്. നിർത്തിയിട്ട കാർ സ്വയം നീങ്ങുകയും അഗ്നിക്കിരയാവുകയും ആയിരുന്നു .
ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്നതിനിടയിൽ താൻ കാണുന്നത് കാർ കത്തുന്നതാണെന്നും, ഹാൻഡ് ബ്രേക്ക് ഇട്ടതിന് ശേഷമാണ് കാറിൽ നിന്നും ഇറങ്ങിയതെന്നും ബാബു പറഞ്ഞു.ആറു വർഷമായി ഇയാൾ ഈ കാർ ഉപയോഗിക്കുന്നുണ്ട്. ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്.
Discussion about this post