കൊല്ലം∙ ഇസ്രയേൽ സ്വദേശിനിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. കിടപ്പുമുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണു കൊല്ലപ്പെട്ടത്. കൊല്ലം കോടാലി മുക്കിൽ ആണ് സംഭവം.
സ്വത്വയുടെ സുഹൃത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് സ്വത്വയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലായിരുന്നു സ്വത്വ താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് മൂന്നരയോടെയാണു സംഭവം. കൊട്ടിയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
Discussion about this post