ആലപ്പുഴ: ആഹാരം തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു.മാവേലിക്കര മാങ്കംകുഴി മലയിൽ പടീറ്റതിൽ വിജീഷ് – ദിവ്യ ദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. മുറുക്ക് തൊണ്ടയിൽ കുരുങ്ങിയാണ് കുട്ടി മരിച്ചത്.
കുട്ടിയുടെ അമ്മയും, ഇരട്ട സഹോദരി വൈഗയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറുക്ക് തൊണ്ടയിൽ കുടുങ്ങിയ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, വഴി മധ്യേ കുട്ടി മരിക്കുകയായിരുന്നു

