കൊല്ലം : കൊല്ലം ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശി ഗോപകുമാർ അടക്കം മൂന്ന് പേര് ആണ് പിടിയിൽ ആയതെന്നാണ് സൂചന. തെങ്കാശിയിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക തർക്കമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ പിടികൂടിയത്. ഗോപകുമാർ , ഭാര്യ , മകൾ എന്നിവരാണ് പിടിയിൽ ആയതെന്നാണ് സൂചന . ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗോപകുമാറിനെ പോലീസ് പിടികൂടിയത് , തെങ്കാശി പുളിയറയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നും വിവരമുണ്ട്

