കോഴിക്കോട് : റവന്യു ജില്ല കലോത്സവത്തിന് ഓരോ വിദ്യാർത്ഥിയും, ഒരു കിലോ പഞ്ചസാരയോ, നാല്പത് രൂപയോ കൊണ്ടുവരണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ . പേരാമ്പ്ര സെന്റ്. ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക വിദ്യാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.
ഭക്ഷ്യ വിഭവ സമാഹരണത്തിന്റെ ഭാഗമായാണ്, കുട്ടികളോട് ഭക്ഷണ വസ്തുക്കൾ എത്തിക്കൻ നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്കൂളുകൾക്കും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്കിയിരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
എ ഇ ഓ പ്രതിനിധി, കെഎസ്ടി എ നേതാവ്, അടക്കമുള്ള സംഘാടക സമിതിയുടെ ഫുഡ് കമ്മറ്റി അംഗങ്ങളാണ് സ്‌കൂളില്‍ വന്ന് പഞ്ചസാര നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം പി.ടി.എ. അംഗങ്ങളുമായി ആലോചിച്ചാണ് ,വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യകത്മാക്കി .രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പരാതി ഉണ്ടായിട്ടില്ലെന്നും കുട്ടികളോട് നിര്‍ബന്ധം പറഞ്ഞിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.
കലോത്സവ സംഘാടക സമിതിയുടെ ഭാഗത്ത് നിന്നും, രേഖാമൂലമല്ല നിർദേശം ലഭിച്ചതെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു . സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക പ്രതിഷേധം ആണുയരുന്നത്
Discussion about this post