ഡൽഹി: അഖിലഭാരതീയ വിദ്യാർത്ഥി പരിഷത് സംസ്ഥാന ഭാരവാഹികൾക്ക് മാറ്റം. സംസ്ഥാന പ്രസിഡന്റ് ആയി ഡോ: വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറി ആയി ഇ യു ഈശ്വര പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. 2023 -24 പ്രവർത്തന വർഷത്തേക്കാണ് തിരഞ്ഞെടുപ്പ്.
സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ: നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിൽ നടക്കുന്ന എബിവിപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും .
കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് നേടിയ നെയ്യാറ്റിൻകര സ്വദേശിയായ വൈശാഖ് സദാശിവൻ ആലപ്പുഴ സനാതന ധർമ്മ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്. നിലവിൽ എബിവിപി സംസ്ഥാന വൈസ്പ്രസിഡന്റ്റ് ആണ്. എംഎസ് ഡബ്ള്യു പഠനം പൂർത്തിയാക്കിയ കാലടി സ്വദേശിയായ ഈശ്വരപ്രസാദ് നിലവിൽ എബിവിപി ദേശീയ നിർവാഹക സമിതി അംഗമാണ്
Discussion about this post