കൊച്ചി∙ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് ലഭിച്ചത് കോടികളുടെ കമ്മീഷനെന്ന് ഇഡി യുടെ കണ്ടെത്തൽ. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
പാർട്ടിയുടെ പേരിലുള്ള അക്കൗണ്ടിലൂടെ വൻ തുകകളുടെ ഇടപാടുകളാണു നടന്നത്. ബെനാമി വായ്‌പകളുടെ കമ്മിഷൻ തുകയും ഈ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട് . ബാങ്ക് ക്രമക്കേട് പുറത്തായപ്പോൾ 90 ശതമാനം തുകയും പിൻവലിച്ചെന്നും ഇഡി വെളിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇഡിക്ക് കൈമാറാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. അക്കൗണ്ട് വിവരങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാന നേതൃത്വത്തോട് ചോധിക്കുവെന്നാണ് ജില്ലാ സെക്രട്ടറി ഇ ടിയെ അറിയിച്ചിരിക്കുന്നത്.
അതെ സമയം സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ ഡി നീക്കം

