കൊച്ചി: തുടര്‍ച്ചയായ വില വര്‍ധനവോടെ വിപണിയില്‍ സ്വര്‍ണ വില കുതിക്കുന്നു . ഡിസംബര്‍ രണ്ടാം ദിനത്തിലും വില ഉയര്‍ന്നതോടെ സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും പുതിയ റെക്കോർഡ് താണ്ടുകയാണ് . നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കുന്നത്.
ശനിയാഴ്ച പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില പുതിയ ഉയരമായ 46,760 രൂപയിലെത്തി. നവംബര്‍ 29 തിന് രേഖപ്പെടുത്തിയ 46,480 രൂപയാണ് കേരളത്തില്‍ ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5,845 രൂപ
നവംബര്‍ 29 തിന് ഉയര്‍ന്ന നിലവാരമായ 46,480 രൂപയിലേക്ക് എത്തിയതിന് ശേഷം തൊട്ടടുത്ത ദിവസം സ്വര്‍ണ വില 480 രൂപ കുറയുകയാണുണ്ടായത്. വ്യാഴാഴ്ച 46,000 രൂപയിലെത്തിയ സ്വര്‍ണം വെള്ളിയാഴ്ച 160 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് എത്തി. ഇവിടെ നിന്നാണ് 600 രൂപയുടെ വമ്പന്‍ വര്‍ധനവുണ്ടായത്.
ഈ വാരം ഇതുവരെ 880 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. നംവബര്‍ 27 ന് 45,880 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണമാണ് 46,760 രൂപയില്‍ ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കാനിരിക്കുന്നത്. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഈയിടെയായുള്ള വില വര്‍ധനവിന് കാരണം.
സ്വർണം ഈ വർഷത്തിൽ ഇനി പിന്നോട്ടടിക്കാനുള്ള സാധ്യത കാണുന്നില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഈ വർഷം അവസാനം വരെ വില ഉയർന്നു നിൽക്കാനാണ് സാധ്യതയെന്നാണ് പ്രതീക്ഷിക്കുന്നത്
Discussion about this post