കൊച്ചി: ബിജെപിയ്ക്ക് വോട്ട് ചെയ്യുന്ന ഉത്തരേന്ത്യക്കാർ വിദ്യാഭ്യാസമില്ലാത്തവരാണെന്ന, മാധ്യമപ്രവർത്തകൻ അരുൺകുമാറിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാരിയർ. സാക്ഷരത മൂലമാണ് സൗത്ത് ഇന്ത്യയിൽ ബിജെപി ജയിക്കാത്തതെന്ന് ഇടത് ഇടത് സഹയാത്രികനും, റിപ്പോർട്ടർ ചാനൽ അവതാരകനുമായ അരുൺ കുമാർ ചാനലിന്റെ ‘ഷോ’ യിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സന്ദീപ് വാരിയറിന്റെ പ്രതികരണം. അരുണിന്റെ പരാമർശം വംശീയ വിദ്വെഷം ജനിപ്പിക്കുന്നതാണെന്ന് സന്ദീപ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു
‘നിലവിൽ കേരളം, ഗോവ, ത്രിപുര, പോണ്ടിച്ചേരി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം സമാന്യം സാക്ഷരതയിൽ ചെറിയ വ്യത്യാസങ്ങളോടെ മാത്രം ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇതിൽ കേരളമൊഴിച്ച് ബാക്കി എല്ലായിടങ്ങളിലും ബിജെപി ഭരണത്തിലോ പ്രധാന പാർട്ടിയോ ആണെന്ന് അരുൺ അറിയാതെ പോയതാണോ? ബിജെപി ഭരണത്തിലുള്ള പോണ്ടിച്ചേരി സൗത്ത് ഇന്ത്യയിൽ ആണെന്നറിയാത്ത മരപ്പൊട്ടൻമാരാണോ നമ്മുടെ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത്? ‘ സന്ദീപ് ചോദിച്ചു.
ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം :-
ബിജെപിക്ക് വോട്ട് ചെയ്യുന്ന ഉത്തരേന്ത്യക്കാർ വിദ്യാഭ്യാസമില്ലാത്തവരാണെന്ന റിപ്പോർട്ടർ ചാനൽ അരുണിന്റെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന പരാമർശം ഇന്നലെ കേട്ടു. Literacy matters… അതുകൊണ്ടാണ് സൗത്ത് ഇന്ത്യയിൽ ബിജെപി വിജയിക്കാത്തതെന്ന വാദവും അരുൺ ഉന്നയിച്ചു.
നിലവിൽ കേരളം, ഗോവ, ത്രിപുര, പോണ്ടിച്ചേരി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം സമാന്യം സാക്ഷരതയിൽ ചെറിയ വ്യത്യാസങ്ങളോടെ മാത്രം ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇതിൽ കേരളമൊഴിച്ച് ബാക്കി എല്ലായിടങ്ങളിലും ബിജെപി ഭരണത്തിലോ പ്രധാന പാർട്ടിയോ ആണെന്ന് അരുൺ അറിയാതെ പോയതാണോ? ബിജെപി ഭരണത്തിലുള്ള പോണ്ടിച്ചേരി സൗത്ത് ഇന്ത്യയിൽ ആണെന്നറിയാത്ത മരപ്പൊട്ടൻമാരാണോ നമ്മുടെ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത്?
ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന തെലങ്കാനയിലെ സാക്ഷരത നിരക്ക് കേവലം 72 ശതമാനം മാത്രമാണ്. ഇന്നലെ ഫലം വന്ന മറ്റു സംസ്ഥാനങ്ങളിലും ഏതാണ്ട് ഇതേ നിരക്കിലാണ് സാക്ഷരത. തെലങ്കാന സൗത്ത് ഇന്ത്യയിൽ ആയത് കൊണ്ട് സാക്ഷരത കൂടുതലുണ്ടോ?
ഇനി ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഏതാണ്? 29 എംപിമാരെ വിജയിപ്പിച്ച ബിജെപി സൗത്ത് ഇന്ത്യയിലെ സിംഗിൾ ലാർജസ്റ്റ് പാർട്ടിയാണ്. 84 എംഎൽഎമാർ ബിജെപിക്ക് സൗത്തിലുണ്ട്. പോണ്ടിച്ചേരിയിൽ ഭരണത്തിലും കർണാടകയിൽ പ്രതിപക്ഷത്തുമുണ്ട്.
അരുണേ, literacy matters എന്ന് പറയുമ്പോൾ എല്ലാം പറയണമല്ലോ. മലയാളികൾ പൂണ്ടു വിളയാടിയിരുന്ന ഡൽഹി യൂണിവേഴ്സിറ്റി അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് വഴിയാക്കിയപ്പോൾ എത്ര മലയാളി വിദ്യാർത്ഥികൾക്ക് ജയിച്ച് കയറാൻ പറ്റി? 2023 ലെ യു പി എസ് സി ടോപ്പർമാരുടെ ലിസ്റ്റിൽ ആദ്യ ഇരുപതിൽ ഒറ്റ മലയാളിയെ ഉള്ളൂ. ഒന്നാം സ്ഥാനത്ത് ഉത്തർ പ്രദേശ്കാരനാണ്. Literacy rate അല്ല Quality of education you provide matters എന്ന് തിരുത്തി പറയണം. അതെങ്ങനാ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിപിഎമ്മുകാർക്ക് എന്ത് തോന്നിവാസവും ചെയ്യാൻ സൗകര്യം ചെയ്ത് കൊടുത്തിരിക്കുകയല്ലേ? ഒരേ സമയം ചാനലിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തിരുന്ന അധ്യാപകരുള്ള നാട്ടിൽ quality of higher education ഒരു മരീചിക ആവുന്നതിൽ അത്ഭുതമുണ്ടോ?
FB link:
Discussion about this post