ഡൽഹി: ഖാലിസ്ഥാൻ ഭീകരവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ അനന്തരവനും ഖാലിസ്ഥാൻ ഭീകരനുമായ ലഖ്ബീർ സിംഗ് റോഡ് പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. പഞ്ചാബിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഭീകരവാദിയായിരുന്നു ലഖ്‌ബീർ സിംഗ് റോഡ്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം എന്നാണ് വിവരം. പരമ്പരാഗത സിഖ് ആചാരങ്ങളോടെ അതീവ രഹസ്യമായാണ് പാകിസ്ഥാനിൽ ശവ സംസ്കാര ചടങ്ങുകൾ നടത്തിയത്
ഒക്ടോബറിൽ, പഞ്ചാബിലെ മോഗയിൽ നടത്തിയ റെയ്‌ഡിൽ റോഡിന്റെ സ്വത്തുക്കൾ ദേശീയ സുരക്ഷാ ഏജൻസി കണ്ടുകെട്ടിയിരുന്നു. 2021നും 2023നും ഇടയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തതിന് റോഡിനെതിരായി ആറ് കേസുകൾ അന്വേഷിക്കുന്നതിനിടെയായിരുന്നു തീവ്രവാദ വിരുദ്ധ ഏജൻസിയുടെ നടപടി
നിരോധിത സംഘടനയായ ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) തലവനായിരുന്നു റോഡ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം സർക്കാർ ലഖ്ബീർ സിംഗിനെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം പാകിസ്ഥാനിൽ ഒളിവിലായിരുന്നു ലഖ്ബീർ
Discussion about this post