കൽപ്പറ്റ : ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനവല്ലി ചെമ്പക മൂല സ്വദേശി കോട്ടക്കുന്ന് ഹൗസിൽ മുഹമ്മദ് ആബിദ് ആണ് അറസ്റ്റിൽ ആയത്. സ്കൂളിൽ നടത്തിയ കൗണ്സിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കൗൺസിലറോട് പെൺകുട്ടി സംഭവം വിവരിച്ചതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് മുഹമ്മദ് ആബിദ് അറസ്റ്റിൽ ആയത്. വെള്ളമുണ്ട സ്റ്റേഷൻ ഹൌസ് ഓഫീസർ ഇൻചാർജ് മാനന്തവാടി സിഐ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് ആബിദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

