തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. ഡിസംബറിൽ എല്ലാ ജില്ലകളിലും എൻഡിഎ യുടെ ജില്ലാ കൺവെൻഷനുകൾ നടക്കും. ഓരോ മണ്ഢലങ്ങൾക്കും പ്രത്യേകം ചുമതലകൾ നൽകി സംസ്ഥാന നേതാക്കൾ നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ കൺവെൻഷനുകൾ പൂർത്തിയാവുന്നതോടെ നിയോജകമണ്ഡലം കൺവെൻഷനുകൾ നടക്കും.
പരമാവധി ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഇത്തവണ സജീവമാണ്. ക്രിസ്മസ് ആശംസകളുമായി മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ബിജെപി പ്രവർത്തകർ എത്തും. ഡിസംബർ 20 നും 30 നും ഇടയിലായി സ്നേഹ സന്ദേശയാത്ര എന്ന പേരിൽ ആണ് സന്ദർശനം നടക്കുക.
ജനുവരി 20 ന്, എൻഡിഎ യുടെ നേതൃത്വത്തിൽ, മുഴുവൻ പാർലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലടക്കം ഇളക്കിമറിച്ചുകൊണ്ടുള്ള പദയാത്രയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത് . സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആയിരിക്കും പദയാത്ര നയിക്കുന്നത്.
Discussion about this post