കാസര്‍കോഡ്: ട്രെയിനിൽ നഗ്നത പ്രദർശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടി. ഓര്‍ത്തഡോക്സ് സഭ പുരോഹിതൻ ഫാദര്‍ ജേജിസിനെതിരെയാണ് അച്ചടക്ക നടപടി. നഗ്നത പ്രദർശനം നടത്തിയെന്ന,യുവതിയുടെ പരാതിയിൽ ഇയാളെ കഴിഞ്ഞ ദിവസം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാളിയും ,48 വയസുകാരനുമായ ജെജിസ് കോയമ്പത്തൂരിൽ പള്ളി വികാരിയാണ്. മംഗളൂരു ബണ്ട്വാളിലാണ് ഇയാൾ താമസിക്കുന്നത്.
മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്സ്പ്രസിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു പുരോഹിതന്റെ നഗ്നതാ പ്രദർശനം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് പുരോഹിതനെതിരെ പരാതിപ്പെട്ടത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് ആരോപണം. യാത്രയിൽ മറ്റൊരു കമ്പാർട്ട്മെന്റിൽ ഭർത്താവും യുവതിക്കൊപ്പം ഉണ്ടായിരുന്നു. യുവതി സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽ പ്പെടുത്തിയതോടെ, വൈദികനെ തടഞ്ഞുവെച്ച് കണ്ണൂരിൽ റെയിൽവേ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, സ്റ്റേഷൻ ജാമ്യത്തിൽ വിടുകയുമായിരുന്നു.
ഇയാളെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തിയാതായി സഭാ നേതൃത്വം അറിയിച്ചു
Discussion about this post