ഡൽഹി: ഇന്ത്യൻ രഹസ്യാനേഷണ ഏജൻസികളുടെ ഹിറ്റ്ലിസ്റ്റിൽപെട്ട ലഷ്കർ ഭീകരൻ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. ‘അജ്ഞാതരാണ്’ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപെട്ട ഭീകരനെ കൊലപ്പെടുത്തിയത്. പത്ത് ഇന്ത്യൻ സൈനികരുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ആയിരുന്നു അദ്നാൻ അഹമ്മദ്. കറാച്ചിയിൽ വെച്ചാണ്, ലഷ്‌കറെ ത്വയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ ഈ കുപ്രസിദ്ധ ഭീകരവാദി കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനിൽ ഇരുന്നാണ് ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് നേതൃത്വത്തെ നൽകിയിരുന്നത്. എട്ട് സൈനികർ വീരമൃത്യുവരിക്കുകയും, 22 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്ത 2016 ഇലെ പാംപോർ ഭീകരാക്രമണത്തിന് പിന്നിൽ അദ്നാൻ അഹമ്മദ് ആയിരുന്നു – സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയായിരുന്നു അന്ന് ഭീകരാക്രമണം .
2015 ൽ ജമ്മുവിലെ ഉധംപൂരിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ ഹഞ്ജലയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും 13 ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ ശ്രീനഗർ, പുൽവാമ മേഖലകളിൽ നടന്ന ചാവേർ ആക്രമണങ്ങളിലും അദ്നാൻ അഹമ്മദിന് പങ്കുണ്ടായിരുന്നു. ഇന്ത്യയിൽ മറ്റൊരു ഭീകരാക്രമണം പദ്ധതിയിടുന്നതിനിടെയിലാണ് അജ്ഞാതർ ഈ ഭീകരനെ കൊലപ്പെടുത്തിയത്. ലഷ്കർ ഇ തോയിബയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരവാദികളെ പരിശീലിപ്പിക്കാൻ അദ്നാൻ അഹമ്മദിനെ പാക് അധിനിവേശ കാശ്മീരിലെ ഭീകരപരിശീലന ക്യാമ്പിലേക്ക് അയച്ചിരുന്ന തായും ഇന്ത്യൻ രഹസ്യാനേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട് .
അതേസമയം ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ള ഭീകരവാദികൾ ഒന്നൊന്നായി പാക്കിസ്ഥാനിൽ കൊല്ലപ്പെടുന്നത് തുടർക്കഥയാവുകയാണ്
Discussion about this post