ഡൽഹി : ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമ്മലസീതാ രാമൻ. നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരാണ് ഇടംപിടിച്ചിരിക്കുന്നത്. 32-ാം സ്ഥാനത്താണ് നിര്‍മല സീതാരാമന്‍. 2022ലെ പട്ടികയിലും നിർമല സീതാരാമൻ ഇടംപിടിച്ചിരുന്നു. അന്ന് 36ാം സ്ഥാനത്തായിരുന്നു.
2019 മെയ് മാസത്തിലാണ് നിര്‍മല സീതാരാമന്‍ ഇന്ത്യൻ ധനകാര്യ മന്ത്രിയായത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട് . 2017 മുതൽ 2019 വരെ ഇന്ത്യൻ പ്രതിരോധമന്ത്രിയായിരുന്നു.
ബിസിനസ് മേഖലയില്‍ തിളങ്ങുന്നവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മൂന്ന് വനിതകളും.
എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒ റോഷ്നി നാടാര്‍ മല്‍ഹോത്ര, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മണ്ഡല്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് ധനമന്ത്രിക്കൊപ്പം പട്ടികയില്‍ ഇടംപിടിച്ചവർ

