കൊച്ചി: ‘ആന്റണി’ എന്ന സിനിമയിൽ കാണിച്ച അടിയും ചതവും’ ഒറിജിനൽ’ ആയിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് അഭിനേത്രി കല്യാണി പ്രീയദർശൻ. ചിത്രത്തിൽ കിക്ക് ബോക്സിങ് താരമായി അഭിനയിക്കുന്നതിനായി നടത്തിയ പരിശീലനത്തിനിടെ തനിക്ക് ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
ആൻ മരിയ എന്ന കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിച്ചത്.
ജോജു ജോർജ് , കല്യാണി പ്രിയദർശൻ ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘ആന്റണി’ . ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ‘ആന്റണി’ . സിനിമയിൽ കാണുന്ന പഞ്ചുകളും കിക്കുകളും മുറിവുകളും യാഥാർഥമായിരുന്നുവെന്നാണ് കല്യാണി പറയുന്നത്.
“നിങ്ങളുടെ കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല. അതുപോലെ തന്നെ നിങ്ങൾ വളരാൻ ആഗ്രഹിച്ചു കഴിഞ്ഞാൽ അവിടെ നിങ്ങൾക്ക് ഒരു കംഫർട്ടും ഉണ്ടാകില്ല. ഇത് ഞാൻ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയിൽ നിങ്ങൾ കാണുന്ന പഞ്ചുകൾ യഥാർഥമായിരുന്നു. കിക്കുകൾ യഥാർഥമായിരുന്നു. മുറിവുകൾ യഥാർഥമായിരുന്നു. കണ്ണുനീർ യഥാർഥമായിരുന്നു. പുഞ്ചിരികൾ യഥാർഥമായിരുന്നു. എന്നാൽ രക്തം മാത്രം യഥാർഥമായിരുന്നില്ല. കയ്യടിച്ചതിനും ആർപ്പുവിളിച്ചതിനും നന്ദി സുഹൃത്തുക്കളേ. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് നന്ദി. ആന്റണി ഇപ്പോൾ തിയേറ്ററുകളിൽ ഉണ്ട്, എല്ലാവരും പോയി കാണുക.’’–
കല്യാണി പ്രിയദർശൻ ഇൻസ്റ്റയിൽ കുറിച്ചു
Discussion about this post