കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ കോഴിക്കോട് ഫറൂഖ് കോളേജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംഎസ്എസ്ഫ്. ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണെന്നും , കുടുംബം ഒരു മോശം സ്ഥലമാണെന്നും പറയുന്ന ഒരു വ്യക്തിയെ കേൾക്കില്ലെന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർഥികൾ പറഞ്ഞെതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്.
എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്, ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. നവാസ് വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലാണ് നവാസിന്റെ പ്രതികരണം
കഴിഞ്ഞ ദിവസം ആണ് സംവിധായകൻ ജിയോ ബേബി കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ രംഗത്ത് എത്തിയത്. തന്നെ ക്ഷണിച്ച ഒരു പരിപാടി ഒരു മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയെന്നും, തന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്ന് കോളേജ് യൂണിയൻ പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞിരുന്നു . അതെ സമയം കോളേജിന് മുന്നില് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് എസ് എഫ്ഐ
നവാസിന്റെ പോസ്റ്റ് :
ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്”
“വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”
“കുടുംബം ഒരു മോശം സ്ഥലമാണ്”
“എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്”
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.
Discussion about this post