തിരുവനന്തപുരം: പി ജി ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിന് കാരണക്കാരനായ ഡോകട്ർ റുവൈസ് അവകാശ സമരങ്ങളിലെ സ്ഥിരം സാന്നിധ്യം. ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയാണിയാൾ . കൊട്ടാരക്കരയിൽ ഡോ. വന്ദന കുത്തേറ്റ് മരിച്ച സമയത്ത് ഡോക്ടർമാരുടെ പ്രതിഷേധങ്ങളിൽ മുൻനിരയിലായിരുന്നു ഡോ. റുവൈസ്. അന്ന് പ്രതിഷേധ സമരങ്ങൾക്കിടെ നീതിക്കും മനുഷ്യാവകാശത്തിനുമായി ഘോരഘോരം വാദിച്ചു കൊണ്ട് റുവൈസ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
പി ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ സംഭവത്തിനുശേഷം തൽസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തതിന് പിന്നാലെയാണിത്. ഭീമമായ സ്ത്രീധനം നല്കാത്തതിനാല് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് റുവൈസ് പിന്മാറിയെന്ന്, ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിട്ടുണ്ട്
ഐഎംഎയുടെ നേതൃത്വത്തിൽ ഈ മാസം 10ന് ആലുവയിൽ നിശ്ചയിച്ചിരിക്കുന്ന ഡോക്ടർമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട സൗണ്ട് ഓഫ് സൈലൻസ് എന്ന പരിപാടിയിലും പ്രാസംഗികരുടെ കൂട്ടത്തിൽ റുവൈസുണ്ട്.
Discussion about this post