കൊച്ചി: വസ്ത്ര വ്യാപാരികൾ എന്ന വ്യാജേന ലഹരി മരുന്ന് വിറ്റ മൂന്ന് പേർ കൊച്ചിയിൽ പിടിയിലായി. കാസർഗോഡ് സ്വദേശികളായ കെപി ശഹീദ്(23 ) , അഹമ്മദ് റഷീദ് (27 ),സിഎം നിസാമുദ്ധീൻ (23) എന്നിവരാണ് പിടിയിലായത്. മൂവരും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് നിന്നുമെത്തി എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ലഹരി വിൽക്കുകയായിരുന്നു.
ബാഗുകളിലും, പഴ്‌സിലുമായാണ് ഇവർ ലഹരി മരുന്നുകൾ സൂക്ഷിച്ചിരുന്നത്. 7.6 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. എറണാകുളം സെൻട്രൽ പോലീസും,കൊച്ചി സിറ്റി യോദ്ധാവ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ നോർത്തിലെ ഉഡുപ്പി ലോഡ്ജിൽ നിന്നാണ് ലഹരി സംഘം പിടിയിലായത്

