കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ലോ കോളേജിൽ വിദ്യാർഥിസംഘർഷത്തിൽ എസ് എഫ്ഐ പ്രവർത്തകർ കെഎസ്യു പ്രവർത്തകനെ വളഞ്ഞിട്ട് മർദിച്ചത്. കെഎസ്യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ശ്യാം കാർത്തിക്ക്, റിത്തിക്ക്, അബിൻ രാജ്, ഇനോഷ്, ഇസ്മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോളേജിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്യു അറിയിച്ചു
Discussion about this post