കൊച്ചി : പി ജി ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സുരേഷ്‌ഗോപി എംപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും, സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ്‌ഗോപി. ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂവെന്നും താരം വ്യക്തമാക്കി.
“ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ.
നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി,
സ്ത്രീധന സമ്പ്രദായം ഒടുങ്ങണം.
സ്ത്രീ തന്നെ ആണ് ധനം..
സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.
Dr Shahana ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ.” സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു

