കാസർകോട്: കാമുകനൊപ്പം ഒളിച്ചോടിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ചു. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത് . ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്നാണ് കാമുകനെതിരെ ബദിയഡുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തത് .
ദേലംപാടി ഈശ്വരമംഗലം സ്വദേശിക്കെതിരെയാണ് കേസ്. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായിരുന്നു പെൺകുട്ടി. കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഒളിച്ചോടുകയായിരുന്നു. പെൺകുട്ടി ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിൽ യുവാവിനൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് ഗർഭിണിയായത്
Discussion about this post