കണ്ണൂർ: സിപിഎം പാർട്ടി ഗ്രാമമായ മുന്നാട്ട് പാർട്ടി നേതാക്കൾക്കെതിരെ പോസ്റ്റർ. ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരും, സിപിഎം നേതാക്കളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് പോസ്റ്റർ. സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കോടൻ സ്‌മാരക ഗ്രന്ഥാലയ വാർഷികവുമായി ബന്ധപ്പെട്ടാണ് പാർട്ടി ഗ്രമത്തിൽ പോസ്റ്റർ ഉയർന്നത്. മുന്നാട് സഖാക്കൾ എന്ന പേരിൽ ആണ് ഫ്ളക്സ് ബോർഡ് പൊന്തിയത്.
സദാചാരത്തിന്റെ പേരിൽ സ്വകാര്യതയിലേക്കിറങ്ങിയാൽ അടിച്ചു ചെവിക്കല്ലുപൊട്ടിക്കും എന്നാണ് സിപിഎം നേതാക്കൾക്ക് ഭീഷണി. പ്രദേശത്തെ ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരാണ് ബോർഡ് വെച്ചതെന്നാണ് ആരോപണം. നേതാക്കൾ ഇടപെട്ട് ബോർഡ് വെച്ചദിവസം തന്നെ നീക്കം ചെയ്തു. വിവാദ ചിത്രങ്ങൾ മാധ്യമ വാർത്തയായതോടെ നാണക്കേടിൽ ആയ പാർട്ടി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്

