പത്തനം തിട്ട: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ ക്യൂവിൽ നിന്ന് കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവാകുന്നുവെന്നും,സർക്കാരും , പോലിസുമാണ് ഇതിൽ കുറ്റക്കാരെന്ന് അഖിലഭാരതീയ ടെംപിൾ ഫെഡറേഷൻ ആരോപിച്ചു. ഭക്തർക്ക് സുഗമമായ ദർശനം പോലും അനുവദിക്കാത്ത സർക്കാർ ശബരിമല ക്ഷേത്ര ഭരണം ഒഴിയണമെന്നും ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു.
ശബരീശ ദർശനത്തിന് വരുന്ന അയ്യപ്പ ഭക്തർക്ക് നേരിടേണ്ടി വരുന്ന അവഗണന കണ്ടില്ലെന്ന് നടിക്കാനാവില്ല. മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്ന ഭക്തർ വെള്ളമോ ഭക്ഷണമോ കിട്ടാതെ തളർന്ന് വീഴുകയാണ്. ഇതിന് ദേവസ്വവും ഡ്യൂട്ടിയിലുളളപോലീസും മജിസ്ട്രേറ്റും പരിഹാരം കാണുന്നില്ല.
ടെംപിൾ ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു.
കാലാകാലങ്ങളായി എരുമേലിയിൽ നിന്നും പമ്പയിലേക്ക് വരുന്ന വലിയ വണ്ടികൾ പെരുനാട് വഴി നിലയ്ക്കലേക്ക് വഴിതിരിച്ച് വിടുന്നത് ഗുഢാലോചനയാണെന്നും, ആരോപണമുണ്ട്.
ദേവസ്വം പ്രസിഡന്റുമാരുടെയും മെംബർമാരുടെയും ദേവസ്വം പ്രധാന ഓഫീസർമാരുടെയും പത്ത് വർഷക്കാലത്തെ ആസ്തി വിജിലൻസും കേന്ദ്ര ഏജസികളും അന്വേക്ഷിക്കണമെന്നും ഫെഢറേഷൻ ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിൽ ദേവസ്വവും പോലീസും അമ്പേ പരാജയപ്പെട്ടു. ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിച്ച് ദേവസ്വം ബോഡ് പിരിച്ച് വിട്ട് സുഗമമായ ദർശനo നടത്തുവാൻ കോടതി ഇടപെടണം. ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ശബരിമല ദർശനത്തിനെത്തിയ തമിഴ് നാട്ടുകാരിയായ ബാലിക ക്യൂവിൽ നിന്ന് കുഴഞ്ഞ് വീണു മരിച്ചിരുന്നു.
Discussion about this post