ഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൻന്മേലാണ് കോടതിയുടെ സുപ്രധാന വിധി വരാനിരിക്കുന്നത്.2019 ആഗസ്ത് 5-നാണ് കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ധാക്കിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. 16 ദിവസം നീണ്ട വാദം കേൾക്കലിനു ശേഷം സെപ്തംബർ അഞ്ചിന് ബെഞ്ച് ഈ വിഷയത്തിൽ വിധി പറയൽ മാറ്റി വെച്ചിരുന്നു
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദവെ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ജമ്മു കശ്മീര്‍ ഭരണഘടനാ അസംബ്ലിയുടെ കാലാവധി 1957-ല്‍ അവസാനിച്ചതിനാല്‍ ആര്‍ട്ടിക്കിള്‍ 370-ലെ വ്യവസ്ഥ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം.
കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതും, ഭീകരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സൈനികർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതും ജമ്മു കശ്മീരിന്റെ സമാധാന പൂർണ്ണമായ തിരിച്ചു വരവിന് വഴിയൊരുക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കശ്മീരിന്റെ സൗന്ദര്യം തേടി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്താനും ആരംഭിച്ചിട്ടുണ്ട്
Discussion about this post