ഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ മംഗുഭായ് സി പട്ടേൽ യാദവിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്തേക്കും.
രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്ദയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ നിയമസഭാ സ്പീക്കറാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാർ, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരെ കൂടാതെ നിരവധി പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്നും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും വി ഡി ശർമ കൂട്ടിച്ചേർത്തു.
ഭോപ്പാലിലെ ഖത്‌ലാപൂർ ക്ഷേത്രത്തിലെത്തിദർശനം നടത്തിയ ശേഷമാണ് നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്യുന്നത് . ഉജ്ജയിൻ സൗത്തിൽ നിന്ന് മൂന്ന് തവണ ബിജെപി എംഎൽഎയായ മോഹൻ യാദവ് നേരത്തെ ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്നു .പ്രമുഖനായ ഒബിസി നേതാവ് കൂടിയാണ് മോഹൻ യാദവ്
Discussion about this post