ടെഹ്‌റാൻ: ഇറാൻ വനിതകൾക്ക് ഫുട്ബാൾ മത്സരം കാണാൻ അനുമതി. ഇനി മുതൽ ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാൻ സാധിക്കും. 1979ഇൽ ഏർപ്പെടുത്തിയ നിരോധനം ആണ് പിൻവലിക്കുന്നത്. 1979 ലെ ഇസ്‍ലാമിക വിപ്ലവത്തിന് ശേഷം പുരുഷൻമാരുടെ മത്സരം വനിതകൾ കാണുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം പിൻവലിച്ച നടപടിയെ ‘ഫിഫ’ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ പ്രശംസിച്ചു
‘ഓപ്പൺ സ്റ്റേഡിയംസ്’ എന്ന പേരിൽ നടന്നുവന്ന ക്യാംപയിനിനെ തുടർന്നാണ് നിരോധനം പിൻവലിക്കുന്നത്. ഫിഫയുടെ ശക്തമായ സമ്മർദവും നിരോധനം പിൻവലിക്കുന്നതിന് കാരണമായി. ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ മൂന്ന് വനിതകൾ കളി കാണാനെത്തിയതിന്റെ ചിത്രം ‘ഓപ്പൺ സ്റ്റേഡിയംസ്’ പുറത്തുവിട്ടു. .
ആസാദി സ്റ്റേഡിയത്തിൽ പ്രമുഖ ക്ലബുകളായ പെർസിപോളിസും എസ്റ്റിഗലാലും തമ്മിൽ നടക്കുന്ന മത്സരം കാണാൻ 3000 വനിതകൾക്ക് ടിക്കറ്റ് നൽകും. ഫിഫയുടെ സമ്മർദത്തെ തുടർന്ന് 2018 ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനൽ കാണാൻ വനിതകളെ അനുവദിച്ചിരുന്നു. എന്നാൽ, മത്സരം കാണാനെത്തിയ വനിതകളെ, മതമൗലികവാദികളും, മത പോലീസും ചേർന്ന് ആക്രമിച്ചു . വനിതകൾക്ക് നേരെ മുളക് സ്പ്രേയടക്കം ഇവർ പ്രയോഗിച്ചിരുന്നു
Discussion about this post