തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമദ് ഖാന്റെ വാഹനം എസ് എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഗവർണറുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും കല്ലെറിയാനും ഗവർണറുടെ കാർ അക്രമിക്കാനും ഗൂഢാലോചന നടന്നിരുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ഗവർണറുടെ യാത്രാ റൂട്ടുകളിൽ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും, ഉന്നത ഉദ്യോഗസ്ഥരൊന്നും ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നും സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു
സംഭവം വിവാദമായതോടെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ, കന്റോൺമെന്റ് സിഐ, എസ്ഐ എന്നിവരോട് സിറ്റി പൊലീസ് കമ്മിഷണർ വിശദീകരണം തേടി. ഗവർണ്ണറുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പോലീസ് അത് അവഗണിച്ചുവെന്ന ഗുരുതര ആരോപണമാണുയുരുന്നത്. മുഖ്യമന്ത്രിയുടെ അറിവിടെയാണ് എസ് എഫ്ഐ അക്രമം അഴിവിടുന്നതെന്നാണ് ഗവർണ്ണറുടെ ആക്ഷേപം
Discussion about this post