തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്, ഗവർണറേക്കാൾ എതിർക്കപ്പെടേണ്ടത് ഗവൺമെന്റാണ്, കാവി വത്ക്കരണത്തെയും ചുവപ്പ് വൽക്കണത്തെയും ഞങ്ങൾ എതിർക്കുന്നു, സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നത്, ചെന്നിത്തല പറഞ്ഞു. പൌരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം താൻ സഭയിൽ അവതരിപ്പിച്ചപ്പോൾ അന്നതിനെ എതിർത്തത് ഇന്നത്തെ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു
Discussion about this post