കൊച്ചി: സിനിമ മേഖലയിൽ വിവാദങ്ങളെ വിടാതെ പിന്തുടരുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.ഇപ്പോഴിതാ വീണ്ടും സൂപ്പർ സ്റ്റാറുകൾക്കെതിരെ രംഗത്തെത്തുകയാണ് താരം. മുൻപ് മമ്മൂട്ടിക്കെതിരെ നടത്തിയ പരാമർശം സിനിമ മേഖലയിൽ വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ സ്റ്റാറുകൾക്കെതിരെ താരം വീണ്ടും രംഗത്തെത്തുന്നത്.
“സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. പാർവതി തിരുവോത്ത് അഭിപ്രായപ്പെടുന്നു.
ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്, എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്.”താരം നിലപാട് വ്യക്തമാക്കുന്നു.
അതെ സമയം താരത്തിന്റെ അഭിപ്രായത്തിനെതിരെ രൂക്ഷവിമർശനം ആണുയരുന്നത്. സിനിമയൊന്നും ഇല്ലാത്തതിനാൽ നല്ല നിരാശ കാണും, “മോഹൻലാൽ,മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല’, നല്ല പടങ്ങൾ ഇല്ലാണ്ടായി സാരില്ല , എന്നിങ്ങിനെ പോകുന്നു കമന്റുകൾ
അതേസമയം, വിക്രം നായകനായി എത്തുന്ന തങ്കലാൻ എന്ന ചിത്രമാണ് പാർവ്വതിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തിയറ്ററുകളിൽ എത്തും

