കോഴിക്കോട്: പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിനെതിരെ വിമർശനവുമായി എബിവിപി നേതാവ്. വിവാഹ ചടങ്ങ് നടത്തിയതിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയും, ദേശീയ നിർവ്വാഹകസമിതിഅംഗവുമായ എൻ സിടി ശ്രീഹരി രംഗത്തെത്തിയത്.
അവസരം കിട്ടിയാൽ കാർന്നു തിന്നുന്ന കാർസിനോജനുകളാണ് മുസ്ലിം ലീഗും, എംഎസ്എഫുമെന്നും ശ്രീഹരി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പാണക്കാട് സാദിഖലി തങ്ങളുടെ മകൻ സയ്യിദ് ശഹീന്‍ അലി ശിഹാബിന്റെ വിവാഹം കോഴിക്കോട് വെച്ച് നടന്നത്. സരോവരം ട്രേഡ് സെന്ററില്‍,പാണക്കാട് നാസര്‍ ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു
ശശി തരൂർ, ടി സിദ്ധിക്ക് ഉൾപ്പെടെയുള്ള കോൺഗ്രസ്സ് -യുഡിഎഫ് നേതാക്കൾ, വരനോടൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് എബിവിപി നേതാവിന്റെ വിമർശനം. ചിത്രത്തിൽ വധുവിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം. കല്ല്യാണ ഫോട്ടോയിൽ വധുവിനെ കാണിക്കണോ വേണ്ടയോ എന്നുള്ളത് അവരവരുടെ ഔചിത്യമാണെന്നും, പക്ഷേ വാക്കും പ്രവർത്തിയും തമ്മിൽ അജഗജാന്തരം ഉണ്ടാവുമ്പോൾ നിങ്ങളുടെ കപടമുഖങ്ങൾ തുറന്ന് കാട്ടാതെ പറ്റില്ലെന്നും ശ്രീഹരി വ്യക്തമാക്കുന്നു.
എംഎസ്എഫ് -വനിതാ നേതാവ് ഫാത്തിമാ തെഹ്‌ലിയക്കെതിരെയും പരോക്ഷമായി രൂക്ഷ വിമർശനമുണ്ട്.
അടിസ്ഥാനപരമായി ഈ സംഘടനകളെല്ലാം ഉറച്ച മതസംഘടനാനകളാണ്. മതാശയങ്ങളാണ് ഇവരെ നയിക്കുന്നതും. അതില്‍ നിന്ന് അണുവിട വ്യതിചലിക്കാൻ അവരുടെ മതം അനുവദിക്കില്ല. ഇവരുടെ വളർച്ച പൊതുസമ്മതി വർധിക്കുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതല്ല. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ വർധനവിന്റെ പരിണിതഫലമാണ് ആ വളർച്ച. കേരളത്തിലെ പ്രീണന രാഷ്ട്രീയം ഇവരെ ഇപ്പഴും തുറന്നുകാട്ടുന്നില്ല. പോസ്റ്റിൽ വ്യക്തമാക്കുന്നു.
കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള,സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ലീഗ് ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, , , ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, ശശി തരൂര്‍, ആന്റോ ആന്റണി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, കെ.പി.എ മജീദ്, എം.കെ മുനീര്‍, പി.സി വിഷ്ണുനാഥ്, തുടങ്ങി നിരവധി പേർ വിവാഹ ചടങ്ങിന് എത്തിയിരുന്നു
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹ റിസപ്ഷൻ
ഇതിൽ മണവാട്ടി എവിടെ എന്ന് ചോദിച്ചാൽ കാണിക്കാൻ സൗകര്യമില്ല, അത്രതന്നെ
സ്ത്രീപക്ഷ പുരോഗമനവാദികൾ എല്ലാം ഉണ്ടായിരുന്നു നിക്കാഹിന്
എംഎസ്എഫിന്റെ ഒരു ബിപ്ലവ സ്ത്രീ സിംഗം അടിക്കടി ലീഗിലും എംഎസ്എഫിലും നൽകുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി വാചാലയവറുണ്ട്. ഈ ഇടയ്ക്ക് ആദ്യമായി ലീഗിന്റെ സംസ്ഥാന സമിതിയിൽ വനിത പ്രാധിനിത്യം ഉണ്ടായത് കൊട്ടിഘോഷിച്ചിരുന്നു. ആളുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അവർക്കിപ്പഴും മനസിലായിട്ടില്ല.
അടിസ്ഥാനപരമായി ഈ സംഘടനകളെല്ലാം ഉറച്ച മതസംഘടനാനകളാണ്. മതാശയങ്ങളാണ് ഇവരെ നയിക്കുന്നതും. അതില്‍ നിന്ന് അണുവിട വ്യതിചലിക്കാൻ അവരുടെ മതം അനുവദിക്കില്ല. ഇവരുടെ വളർച്ച പൊതുസമ്മതി വർധിക്കുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതല്ല. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ വർധനവിന്റെ പരിണിതഫലമാണ് ആ വളർച്ച. കേരളത്തിലെ പ്രീണന രാഷ്ട്രീയം ഇവരെ ഇപ്പഴും തുറന്നുകാട്ടുന്നില്ല.
മുസ്ലീം ലീഗും, മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷനും എല്ലാം മത സംഘടനകൾ തന്നെയാണ്. അവസരം കിട്ടിയാൽ ശരീരം കാർന്നുതിന്നുന്ന കാര്‍സിനോജനുകള്‍ തന്നെയാണ് ഇക്കൂട്ടരും. അതുവരെ അവരുടെ ആശയങ്ങളൊക്കെ മുഖംമൂടിക്കുള്ളിലൊളിപ്പിച്ച് നിർജ്ജിവമായിരിക്കും.
കല്ല്യാണ ഫോട്ടോയിൽ വധുവിനെ കാണിക്കണോ വേണ്ടയോ എന്നുള്ളത് അവരവരുടെ ഔചിത്യം. പക്ഷേ വാക്കും പ്രവർത്തിയും തമ്മിൽ അജഗജാന്തരം ഉണ്ടാവുമ്പോൾ നിങ്ങളുടെ കപടമുഖങ്ങൾ തുറന്ന് കാട്ടാതെ പറ്റില്ല
സ്ത്രീസമത്വം എന്താണെന്ന് ആദ്യം എഴുതിപ്പഠിക്കട്ടെ, എന്നിട്ടാവാം ബാക്കി.
Discussion about this post