ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേർ കൂടി കസ്റ്റഡിയിൽ . ദില്ലി പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മന്ദാനയുടെ വീഡിയോ അപ്‌ലോഡ് ചെയ്ത 4 പേരെയാണ് കസ്റ്റഡിയിൽ എടുത്തത് .
മുഖ്യ പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ല . ഇവർക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത കൗമാരക്കാരനിൽ നിന്നും നിർണ്ണായക വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ തയാറാക്കി അപ്ലോഡ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്‍റെ യുആര്‍എല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു.
രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ കേസ് നവംബർ 10 നാണ് ദില്ലി പോലീസിന്റെ പ്രത്യേക സെൽ എടുത്തത്. സംഭവത്തിൽ ദില്ലി പൊലീസിന് വനിത കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്. വിഷയത്തിൽ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
Discussion about this post