ഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ട്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാഭാവികം എന്ന് തോന്നുന്ന രീതിയിൽ ആണ് ദീപ് ഫെയ്ക് വീഡിയോകളെന്നും ഇതിനെക്കുറിച്ച് ജാഗ്രതയുണ്ടായിരിക്കണമെന്നും നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു.
പുതിയ സാങ്കേതിക വിദ്യയിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
“പുതിയ സാങ്കേതികവിദ്യയിൽ നാം ജാഗ്രത പാലിക്കണം. ഇത്തരം സാങ്കേതിക വിദ്യകൾ ശ്രദ്ധയോടെ ഉപയോഗിച്ചാൽ അവ വളരെ ഉപകാരപ്രദമാണ്. എന്നാൽ അവ ദുരുപയോഗം ചെയ്‌താൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. AI-യുടെ സഹായത്തോടെ നിർമ്മിച്ച ഡീപ് ഫെയ്ക് വീഡിയോകളെക്കുറിച്ച് നിങ്ങൾ ബോധവാന്മായിരിക്കണം” പ്രധാനമന്ത്രി പറഞ്ഞു
“ഡീപ് ഫെയ്ക് വീഡിയോകൾ വളരെ യഥാർത്ഥമായി കാണപ്പെടുന്നതിനാൽ , ഒരു വീഡിയോയുടെയോ ചിത്രത്തിൻറെയോ ആധികാരികത വിശ്വസിക്കുന്നതിന് മുമ്പ് നമ്മൾ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രശ്മിക മന്ദാന, കജോൾ, ഉൾപ്പെടെ നിരവധി ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം. ഡീപ്ഫെയ്ക് വീഡിയോകൾക്കെതിരെ കേന്ദ്രം കർശന നടപടികൾ തുടർന്ന് വരികയാണ്
Discussion about this post