മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തിനെത്തിയവരെ തടഞ്ഞ് എസ്എഫ്‌ഐ. പദ്മശ്രീ ജേതാവ് ബാലന്‍ പൂത്തേരി ഉള്‍പ്പെടെയുള്ള അംഗങ്ങളെയാണ് എസ്.എഫ്.ഐ തടഞ്ഞത്. സംഘപരിവാര്‍ ബന്ധം ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം.
പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. ഇതിൽ സി.പി.എം അനുകൂല സംഘടനകളുമായും യു.ഡി.എഫ് അനുകൂല സംഘടനകളുമായും ബന്ധമുള്ളവരുണ്ട്. ഇവരെയാരെയും ഹാളിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്നും എസ്.എഫ്.ഐ വിലക്കിയില്ല. എന്നാൽ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.
സെനറ്റ് ഹാളിന് അകത്ത് കയറാനുള്ള രണ്ട് ഭാഗങ്ങളിലും പ്രവർത്തകർ പ്രതിരോധം അഴിച്ചു വിട്ടിരുന്നു. ഒന്നുകില്‍ അറസ്റ്റ്, അല്ലെങ്കില്‍ ബലം പ്രയോഗിച്ച് മാറ്റണം. അല്ലാതെ പ്രതിഷേധത്തില്‍ നിന്നും മാറില്ലെന്നാണ് എസ്എഫ്‌ഐ അറിയിച്ചത്. തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസ് ശ്രമം സ്ഥലത്ത് സംഘർഷത്തിന് വഴിവച്ചു.
Discussion about this post