ഡൽഹി: തീവ്രവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന രാജ്യമായി കാനഡ മാറിയെന്ന് ഇന്ത്യ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പ്രധാന പ്രശ്നമായി മാറുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ (എംഇഎ) വക്താവ് അരിന്ദം ബാഗ്ചിഅരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു
ഖാലിസ്ഥാൻ ഭീകരവാദിയായ ഗുർപത്വന്ത് സിംഗ് പന്നൂവിനെ കൊലപ്പെടുത്താൻ കൊല്ലാൻ ഒരു ഇന്ത്യൻ പൗരൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണത്തിന് പിന്നാലെ, ഒട്ടാവയുമായുള്ള ന്യൂഡൽഹിയുടെ ബന്ധം വഷളായിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു.ഇതിന് മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം
“ഞങ്ങളുടെ നിലപാട് തികച്ചും വ്യക്തമാണ്. ഈ വിഷയം ഉന്നയിക്കുമ്പോഴെല്ലാം ഞങ്ങൾ പ്രശ്‌നത്തെ എങ്ങനെ കാണുന്നുവെന്നത് വ്യക്തമാണ്.തീവ്രവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും കാനഡ ഇടം നൽകുന്നു. അതാണ് ഞങ്ങളുടെ പ്രധാന പ്രശ്നം.” – അരിന്ദം ബാഗ്ചി വ്യക്തമാക്കി
Discussion about this post