പത്തനംതിട്ട; പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരേ ആക്രമണം. പന്തളം ടൗണിന് സമീപമുള്ള ആർ എസ് എസ് താലൂക്ക് കാര്യാലയത്തിലെ ജനലിൽ ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. ഇന്നലെ രാത്രി 10.30യോടെ നടന്ന ആക്രമണം, ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞത്. സംഭവ സമയം ആർഎസ്എസ് കാര്യത്തിൽ ആരുമുണ്ടായിരുന്നില്ല. കാറിലും ബൈക്കിലുമായി എത്തിയ ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ അറിയിച്ചു.
ആർഎസ്എസ് കാര്യാലയത്തിന്റെ ചില്ലുകൾ തകർത്തതിനൊപ്പം പന്തളം എൻഎസ്എസ് കോളജിലെ സംഘർഷത്തിൽ പ്രതിയായ എബിവിപി പ്രവർത്തകന്റെ ഏഴംകുളത്ത് വീടിന് നേരെയും ഇന്നലെ രാത്രി ആക്രമണം നടന്നിരുന്നു. മുളകുപൊടിഎറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പന്തളം എൻഎസ്എസ് കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് സംഘപരിവാർ ആരോപിച്ചു.
Discussion about this post