കൊച്ചി : ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. റുവൈസിന്റെ തുടർപഠനം പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത് .റുവൈസിനെതിരായ ആരോപണം ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
സസ്പെന്‍ഷന്‍ ഉത്തരവ് പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനം എടുക്കാമെന്നും,എന്നാൽ ജാമ്യം നൽകിയ ഉത്തരവ് തീരുമാനത്തെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു. അതെ സമയം ഷഹാനയുടെ ആത്മഹത്യക്ക് കാരണം താനല്ലെന്നാണ് റുവൈസിന്റെ വാദം. ജയിലിൽ കഴിഞ്ഞാൽ പഠനം മുടങ്ങുമെന്നും റുവൈസ് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇഎ റുവൈസ്. അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു

