തിരുവന്തപുരം; സംസ്ഥാനത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ 265 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. തിരുവന്തപുരത്ത് ഒരു മരണവും റിപ്പോർട് ചെയ്തു. കേസുകൾ ഉയരുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നതായാണ് കണക്കുകൾ. രാജ്യത്തെ 2997 ആക്റ്റീവ് കേസുകളിൽ 2606 കേസുകളും കേരളത്തിലാണ്.
തിരുവന്തപുരം എറണാകുളം എന്നീ ജില്ലകൾ കൂടാതെ കോട്ടയത്തും കേസുകളുടെ എണ്ണം കൂടുന്നതായാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്.
കൊച്ചി ഐഎംഎ നൽകിയ കണക്കു പ്രകാരം ഈ മാസം രോഗലക്ഷണമുള്ളവരിൽ നടത്തിയ കോവിഡ് പരിശോധനയിൽ മുപ്പത് ശതമാനം പേർ പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ രണ്ട് ശതമാനവും നവംബറിൽ ഇത് എട്ട് ശതമാനവുമായിരുന്നു. ഈ മാസം ആദ്യം പത്തു മുതൽ പത്രണ്ട് ശതമാനം വരെ രേഖപ്പെടുത്തിയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്, സമീപ ദിവസങ്ങളിൽ ഉയർന്നിട്ടുണ്ട്. ആശങ്കപെടുത്തും വിധം സംസ്ഥാനത്ത് ക്ലസ്റ്ററുകൾ രൂപപെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
Discussion about this post