ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അഞ്ച് മുൻ പോപ്പുലർ ഫ്രന്റ് നേതാക്കളെ അറസ്റ്റ് ചെയ്ത് ഈഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എഎം അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹ്മാനി, അനീസ് അഹമ്മദ്, അഫ്സത് പാഷ, ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടിട്ടുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രധാനപെട്ട അഞ്ചു പേരാണിവർ.
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യത്യസ്ത മേഖലകളിൽ നിന്നും ഇവർ പണം സമാഹരിക്കുകയും അത് വിനിയോഗിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. കള്ളപ്പണ നിരോധന നിയമത്തിന്റെ എല്ലാ വിധത്തിലുള്ള ലംഘനവും നടത്തിയാണ് ഈ സംഘടന പ്രവർത്തിച്ചിരുന്നത് എന്ന ഗൗരവമേറിയ കാര്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയതായും ഈഡി അറിയിച്ചു.

