കൊച്ചി:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ്ഐ ക്കാർക്ക് ഹൈക്കോടതി നോട്ടീസ്.ഗവർണർ നോമിനികളായിയോഗത്തിൽ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാലൻ പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എസ് എഫ് ഐ നേതാക്കളായ അഫ്സൽ, മുഹമ്മദ് അലി ഷിഹാബ്, കെ.വി അനുരാജ് എന്നിവർക്കാണ് ഹൈക്കോടതി പ്രത്യേക ദൂതൻവശം നോട്ടീസ് അയച്ചിരിക്കുന്നത്. 26 ന് അവധിക്കാല ബഞ്ച് കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്നാണ് ഉത്തരവ്.എസ് എഫ് ഐ പ്രതിഷേധത്തിന്നരയായ പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള എട്ട് സെനറ്റംഗങ്ങൾക്കും ജീവന് സംരക്ഷണം നൽകണമെന്നും ഉത്തരവായി.
അഡ്വ.ആർ.വി.ശ്രീജിത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഇടക്കാല ഉത്തരവ് നൽകിയത്.യൂനിവേഴ്‌സിറ്റി റജിസ്ട്രാറുടെ അറിയിപ്പനുസരിച്ച് 21 ന് രാവിലെ പത്തു മണിക്കു സെനറ്റ് യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ തങ്ങളെ യൂനിവേഴ്‌സിറ്റി സെനറ്റ് ഹൗസിന് മുന്നിൽ എസ് എഫ് ഐ ക്കാർ തടയുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പോലീസ് നടപടിയെടുത്തില്ലെന്നും ഹരജിയിൽ പരാതിപ്പെട്ടിരുന്നു.വൈസ് ചാന്‍സലര്‍ക്കും റജിസ്ട്രാര്‍ക്കും സുരക്ഷയൊരുക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടും നടപടിയുണ്ടായില്ല. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ജീവന് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ബാലൻ പൂതേരി, അഫ്സൽ സഹീർ, എ.കെ.അനുരാജ്, എ.ആർ.പ്രവീൺകുമാർ, സി.മനോജ്, എ.വി.ഹരീഷ്, സ്നേഹ സി നായർ, അശ്വിൻ രാജ് പി.എം, എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post